സര്‍വീസ് വയര്‍ പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു
1591210
Saturday, September 13, 2025 2:10 AM IST
കാസര്‍ഗോഡ്: കെഎസ്ഇബിയുടെ സര്‍വീസ് വയര്‍ പൊട്ടിവീണു കാസര്‍ഗോഡ് മാര്‍ക്കറ്റ് റോഡില്‍ ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 6.30ഓടെയാണ് സംഭവം. കെഎസ്ഇബിയുടെ പോസ്റ്റില്‍ നിന്നും സര്‍വീസ് വയര്‍ പൊട്ടി റോഡിന് കുറുകെ വീണതോടെ മുക്കാല്‍ മണിക്കൂറോളം താഗതം തടസ്പെടുകയായിരുന്നു.
നാട്ടുകാര്‍ കെഎസ്ഇബിയെ വിവരം അറിയിച്ചു എങ്കിലും അവര്‍ എത്താന്‍ വൈകിയതിനാല്‍ കാസര്‍ഗോഡ് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് ഓഫീസര്‍ വി.എന്‍.വേണുഗോപാലിന്റെ നേതൃത്വത്തില്‍ റോഡിന് കുറുകെ പൊട്ടിയതും തൂങ്ങിക്കിടക്കുന്നത് കിടന്നിരുന്നതുമായ സര്‍വീസ് വയറുകള്‍ ഉയര്‍ത്തി കെട്ടുകയും അപ്പോഴേക്കും കെഎസ്ഇബി ജീവനക്കാര്‍ എത്തി പൊട്ടിയ സര്‍വീസ് വയറുകള്‍ സുരക്ഷിതമായി കെട്ടി നിര്‍ത്താന്‍ സഹായിക്കുകയും ചെയ്തു.
പാര്‍സല്‍ ലോറി പോകുമ്പോള്‍ താഴ്ന്നു നിന്നിരുന്ന സര്‍വീസ് വയര്‍ ലോറിയുടെ കാബിനില്‍ തട്ടിയാണ് വയര്‍ പൊട്ടിയത്. സേനാഗങ്ങളായ കെ.ആര്.അജേഷ്, എസ്.അഭിലാഷ്, കെ.വി.ജിതിന് കൃഷ്ണന് ഹോംഗാര്‍ഡ് എന്‍.പി.രാകേഷ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.