റെയിൽവേ സ്റ്റേഷൻ റോഡ് അടിപ്പാത: ഡെപ്യൂട്ടി കളക്ടർ സന്ദർശനം നടത്തി
1591219
Saturday, September 13, 2025 2:10 AM IST
ചെറുവത്തൂർ: റെയിൽവേ സ്റ്റേഷൻ റോഡിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യത്തിൽ കർമസമിതിയുടെ നിവേദനത്തെത്തുടർന്ന് ജില്ലാ കളക്ടറുടെ നിർദേശത്തിൽ ഡെപ്യൂട്ടി കളക്ടർ റമീസ് രാജ് സ്ഥലം സന്ദർശിച്ചു.ഓട്ടോറിക്ഷ പോലും കടന്നു പോകൻ കഴിയാത്ത തരത്തിൽ നിർമിച്ച അടിപ്പാതക്കെതിരെ വ്യാപക വിമർശനമുയർന്നതോടെയാണ് നാട്ടുകാർ കർമ സമിതിക്ക് രൂപം നൽകിയത്.
അടിപ്പാതയുടെ ആവശ്യകത ജില്ല ഭരണ കൂടത്തെ കർമ സമിതി ഭാരവാഹികൾ ബോധ്യപ്പെടുത്തി. കർമ സമിതി അധ്യക്ഷയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ സി.വി.പ്രമീള, കൺവീനർ മുകേഷ് ബാലകൃഷ്ണൻ, കെ.കെ.കുമാരൻ, ടി.രാജൻ, സി.വി.രാജൻ, പി.വി.രഘൂത്തമൻ, എം.അമ്പുജാക്ഷൻ, സി. രഞ്ജിത്ത്, പി.വി.രാഘവൻ, പി.പദ്മിനി, സി.വി.ഗിരീശൻ, എ.വി.ദാമോദരൻ, കെ. ജാബിർ, സുരാജ് മയിച്ച, സനിഷ നിഷാന്ത്, പ്രവീൺ പ്രകാശ്, കെ.സി.സതീശൻ, കെ.സി.ഗിരീശൻ, സന്ദീപ് മുണ്ടക്കണ്ടം എന്നിവർ പങ്കെടുത്തു.