ചീ​മേ​നി: ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ള്ള ആ​ര്‍​ദ്ര​കേ​ര​ളം പു​ര​സ്‌​കാ​ര​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ഒ​ന്നാം​സ്ഥാ​നം ക​യ്യൂ​ര്‍- ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ന്.

വ​യോ​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് സ്നേ​ഹ​സ്പ​ര്‍​ശം, കൗ​മാ​ര​ക്കാ​രു​ടെ ആ​രോ​ഗ്യ​വ​ള​ര്‍​ച്ച​യ്ക്ക് മു​കു​ളം, സം​സ്ഥാ​നാ​തീ​ത തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി ഹ​മാ​ര മെ​ഹ്‌​മാ​ന്‍, ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ള്‍ ത​ട​യാ​ന്‍ മി​ടി​പ്പ് വ്യാ​യാ​മ ക്ല​ബ്, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ മേ​ഖ​ല​ക​ളി​ലെ ആ​രോ​ഗ്യ​പ​രി​ര​ക്ഷ​യ്ക്കാ​യി കൈ​ത്താ​ങ്ങ്, ക്ഷ​യ​രോ​ഗ ചി​കി​ത്സ​ക്കാ​ര്‍​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ല്‍​കാ​ന്‍ ഉ​ണ​ര്‍​വ് എ​ന്നീ പ​ദ്ധ​തി​ക​ള്‍ സ​മൂ​ഹ​ത്തി​ല്‍ മി​ക​ച്ച സ്വാ​ധീ​നം ചെ​ലു​ത്തി.

2023-2024 വ​ര്‍​ഷം ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ പ​ഞ്ചാ​യ​ത്ത് 89,42,778 രൂ​പ​യു​ടെ പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി. ക​യ്യൂ​ര്‍ - കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 24 പ​ദ്ധ​തി​ക​ളി​ലൂ​ടെ 55,79,722 രൂ​പ ചെ​ല​വ​ഴി​ച്ചു. ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി വ​ഴി 27,46,788 രൂ​പ​യും ഹോ​മി​യോ ആ​ശു​പ​ത​രി വ​ഴ 6,16,268 രൂ​പ​യും ചെ​ല​വ​ഴി​ച്ചു.