ചിറ്റാരിക്കാൽ ഉപജില്ല കായികമേള ഒക്ടോബർ ആറുമുതൽ
1591212
Saturday, September 13, 2025 2:10 AM IST
വെള്ളരിക്കുണ്ട്: ചിറ്റാരിക്കാൽ ഉപജില്ലാ കായികമേള ഒക്ടോബർ ആറ്, ഏഴ്, എട്ട് തീയതികളിൽ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച്എസ്എസിൽ നടക്കും. സംഘാടകസമിതി രൂപീകരണയോഗം പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജസീന്ത ജോൺ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ.ഡോ. ജോൺസൺ അന്ത്യാകുളം അനുഗ്രഹ പ്രഭാഷണം നടത്തി.പ്രിൻസിപ്പൽ റവ.ഡോ.സന്തോഷ് കെ.പീറ്റർ, പിടിഎ പ്രസിഡൻ്റ് പി.സി.ബിനോയ്, മുഖ്യാധ്യാപകൻ എം.യു.ജോസ്കുട്ടി എന്നിവർ പ്രസംഗിച്ചു.