ജോലിസ്ഥിരത ഉറപ്പുവരുത്തണം: എകെഎസിപിയു
1564232
Monday, June 2, 2025 2:15 AM IST
കാഞ്ഞങ്ങാട്: അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരുടെ ജോലിസ്ഥിരത ഉറപ്പുവരുത്തണമെന്നും മിനിമം വേതനം 25,000 രൂപ ആയി വര്‍ധിപ്പിക്കണമെന്നും ഓള് കേരള അക്വാകള്‍ച്ചര്‍ പ്രമോട്ടേഴ്സ് യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കുന്നുമ്മല്‍ അഴീക്കോടന്‍ സെന്ററില്‍ നടന്ന പരിപാടി സിഐടിയു ജില്ലാ വൈസ്പ്രസിഡന്റ് കാറ്റാടി കുമാരന് ഉദ്ഘാടനം ചെയ്തു. വരയില്‍ രാജന് അധ്യക്ഷതവഹിച്ചു. കെ. തമ്പായി, പി.പി. ശോഭ, പി. രതിക, എന്‍.ഒ. വിജയന്, അജിത് ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: വരയില്‍ രാജന്(പ്രസിഡന്റ്), എം. പ്രീത(വൈസ്പ്രസിഡന്റ്), ടി.വി. സുജിത് (സെക്രട്ടറി), പി. രതിക(ജോയിന്റ് സെക്രട്ടറി), അജിത് ബാലകൃഷ്ണന് (ട്രഷറര്‍).