കാ​ഞ്ഞ​ങ്ങാ​ട്: പു​തി​യ അ​ധ്യ​യ​ന​വ​ര്‍​ഷ ആ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 10നു ​മ​ടി​ക്കൈ മേ​ക്കാ​ട്ട് ജി​വി​എ​ച്ച്എ​സ്എ​സി​ല്‍ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി നി​ര്‍​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

ഇ.​ ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​കും. ഇ​തി​നു​പു​റ​മേ ജി​ല്ല​യി​ലെ 592 പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലും പ്ര​വേ​ശ​നോ​ത്സ​വം ന​ട​ക്കും. പൂ​ര്‍​ണ​മാ​യും ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചു കൊ​ണ്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘാ​ട​ക​ര്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
ഉ​ദ്ഘാ​ട​ന ദി​വ​സം മു​ത​ല്‍ ര​ണ്ടാ​ഴ്ച കാ​ലം ഓ​രോ അ​ധ്യ​യ​ന ദി​ന​ത്തി​ലും​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ഒ​രു മ​ണി​ക്കൂ​ര്‍ നീ​ളു​ന്ന ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സും ഉ​ണ്ടാ​യി​രി​ക്കും.