കാ​ഞ്ഞ​ങ്ങാ​ട്: ഫാ. ​ചെ​റി​യാ​ന്‍ നേ​രേ​വീ​ട്ടി​ലി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി എ​റ​ണാ​കു​ളം മ​ര​ട് വി​ശു​ദ്ധ ജാ​ന്നാ പ​ള്ളി ന​ല്‍​കു​ന്ന അ​പൂ​ര്‍​വ 2025 ഇ​ന്‍​സ്‌​പെ​യ​റിം​ഗ് യം​ഗ് വു​മ​ണ്‍ പു​ര​സ്‌​കാ​ര​ത്തി​ന് മ​ല​പ്പ​ച്ചേ​രി ന്യൂ ​മ​ല​ബാ​ര്‍ പു​ന​ര​ധി​വാ​സ​കേ​ന്ദ്രം ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ഭാ​ര​വാ​ഹി സു​സ്മി​ത എം. ​ചാ​ക്കോ അ​ര്‍​ഹ​യാ​യി.

25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​രം മ​ര​ട് വി​ശു​ദ്ധ ജാ​ന്നാ പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ അ​ല്‍​ഫോ​ന്‍​സ് ജോ​സ​ഫ് കൈ​മാ​റി. ദ​ലീ​മ ജോ​ജോ എം​എ​ല്‍​എ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​തി​രൂ​പ​ത സ​മൂ​ഹ്യ​സേ​വ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് കൊ​ളു​ത്തു​വെ​ള്ളി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ആ​ന്‍റ​ണി ആ​ശാം​പ​റ​മ്പി​ല്‍, ജോ​സ​ഫ് നേ​രേ​വീ​ട്ടി​ല്‍, അ​നൈ​ഡ സ്റ്റാ​ന്‍​ലി, വി​കാ​രി ഫാ. ​സേ​വി പ​ടി​ക്ക​പ​റ​മ്പി​ല്‍, ക​ണ്‍​വീ​ന​ര്‍ രൂ​പ അ​ഭി​ലാ​ഷ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

പി​താ​വി​ന്‍റെ മ​ര​ണ​ത്തി​ന് ശേ​ഷം അ​ധ്യാ​പ​ക ജോ​ലി ഉ​പേ​ക്ഷി​ച്ച് 120ഓ​ളം നി​രാ​ലം​ബ​ര്‍​ക്ക് ആ​ശ്ര​യ​മാ​യി കാ​സ​ര്‍​ഗോ​ഡ് മ​ടി​ക്കൈ മ​ല​പ്പ​ച്ചേ​രി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന ന്യൂ ​മ​ല​ബാ​ര്‍ പു​ന​ര​ധി​വാ​സ​കേ​ന്ദ്രം ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് സു​സ്മി​ത​യെ അ​വാ​ര്‍​ഡി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്.