സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
1564461
Tuesday, June 3, 2025 1:57 AM IST
കരിവേടകം: കരിവേടകം എയുപി സ്കൂളിന്റെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ തലശേരി അതിരൂപത വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.
1976ല്‍ ആലുങ്കല്‍ വര്‍ക്കി സ്ഥാപിച്ച സ്കൂളിന്റെ 50 വര്‍ഷത്തെ വിദ്യാഭ്യാസ പ്രയാണത്തില്‍ ഓര്മ പുതുക്കി 50 വ്യത്യസ്ത ഇന പരിപാടിക്ക് തുടക്കം കുറിച്ചു.
സെന്റ് മേരീസ് മേരിപുരം എഎല്‍പി സ്കൂള്‍, കരിവേടകം എയുപി സ്കൂളിന്റെയും തലശേരി അതിരൂപത കോര്‍പറേറ്റ് തല പ്രവേശനോത്സവവും സ്കൂള്‍ തല പ്രവേശനോത്സവും സംയുക്തമായി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ലിസി തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഫാ. അനീഷ് ചക്കിട്ടമുറിയില്‍, ഫാ. ബിജു കുഴിവേലില്‍, പഞ്ചായത്തഗം ജോസ് പാറത്തട്ടേല്‍, സി.ജെ. എല്‍സമ്മ, ഷേര്‍ളി അഗസ്റ്റില്‍, ബ്രില്യന്റ് തോമസ് ആലുങ്കല്‍, അബ്ദുള്‍ ലത്തീഫ് , സണ്ണി തോമസ്, കെ. നാരായണന്, സത്യ ബാബു, ഷിബു ആലുങ്കല്‍, റെനീഷ് തോമസ് എന്നിവര്‍ സംസാരിച്ചു.