പുകയില വിരുദ്ധ ദിനാചരണം നടത്തി
1564231
Monday, June 2, 2025 2:15 AM IST
രാജപുരം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ഹൊസ്ദുർഗ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, കള്ളാർ പഞ്ചായത്ത് സംയുക്താഭിമുഖ്യത്തിൽ പുകയിലവിരുദ്ധ ദിനാചരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ കെ. ഗോപി പ്രസംഗിച്ചു. അഡ്വ. വിജിത്ത് വിഷയാവതരണം നടത്തി. പഞ്ചായത്ത് സെക്രട്ടറി എ. പ്രേമ സ്വാഗതവും പിഎൽവി ശ്രീലേഖ നന്ദിയും പറഞ്ഞു.