ലഹരിക്കെതിരെ സൈക്കിൾ റൈഡ് നടത്തി
1564225
Monday, June 2, 2025 2:15 AM IST
തൃക്കരിപ്പൂർ: രാസലഹരികളുടെയും പുകയില ഉത്പന്നങ്ങളുടെയും നിർമാണം തന്നെ തടയണമെന്നാവശ്യപ്പെട്ടും ഇവയ്ക്കെതിരായി സാമൂഹ്യ അവബോധം ലക്ഷ്യമിട്ടും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കോസ്റ്റൽ മലബാർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ തൃക്കരിപ്പൂർ സൈക്ലിംഗ് ക്ലബിന്റെ സഹകരണത്തോടെ സൈക്കിൾ റൈഡ് നടത്തി.
തൃക്കരിപ്പൂരിൽ നിന്നും പയ്യന്നൂരിലേക്ക് നടത്തിയ റൈഡ് പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രിയിലെ കൺസൾട്ടന്റ് സർജൻ ഡോ.പി. അബ്ദുൾ ജലീൽ ഉദ്ഘാടനം ചെയ്തു.
ഐഡിഎ കോസ്റ്റൽ മലബാർ ബ്രാഞ്ച് പ്രസിഡന്റ് ഡോ. രശ്മി ഹരിദാസ് അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ സൈക്ലിംഗ് ക്ലബ് പ്രസിഡന്റ് ടി.എം.സി. ഇബ്രാഹിം, ഡോ.സി. ശ്രീകുമാർ, അനൂപ് കല്ലത്ത്, ഡോ.പി.കെ. ജയകൃഷ്ണൻ, ഡോ.വി.പി. ജയശേഖരൻ, ഡോ. വിവേക് ആർ. നായർ, ഡോ. സുഹാസ്, ഡോ. സിറാജ് എന്നിവർ പ്രസംഗിച്ചു.
ഡെന്റൽ ഡോക്ടർമാരും വിദ്യാർഥികളും സൈക്ലിംഗ് ക്ലബ് അംഗങ്ങളും റൈഡിൽ പങ്കാളികളായി.