ക​ടു​മേ​നി: ജ​യ​കേ​ര​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ജ​യ​കേ​ര​ള സൂ​പ്പ​ർ സോ​ക്ക​റി​ൽ വി​ഷ​ൻ ഗ്രൂ​പ്പ് അ​റേ​ബ്യ​ൻ ഒ​റി​ക്സ് പു​ളി​ങ്ങോം ജേ​താ​ക്ക​ളാ​യി. എ​ച്ച് എം ​പെ​രു​മ്പ​ട്ട റ​ണ്ണേ​ഴ്സ് അ​പ്പ​യാ​യി.
ജേ​താ​ക്ക​ൾ​ക്ക് റ്റി.​ഒ. ദേ​വ​സ്യ തെ​ങ്ങും​പ​ള്ളി​ൽ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും 18,001 രൂ​പ കാ​ഷ് അ​വാ​ർ​ഡും റ​ണേ​ഴ്സ് അ​പ്പി​ന് റ്റി.​സി. മാ​ണി തു​ണി​യ​മ്പ്രാ​ക്കു​ന്നേ​ൽ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും 13,001 രൂ​പ കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി.

ചി​റ്റാ​രി​ക്കാ​ൽ ഇ​ൻ​സ്പെ​ക​ട​ർ ര​ഞ്ജി​ത് ര​വീ​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​ഡി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

​ജ​യ​കേ​ര​ള ര​ക്ഷാ​ധി​കാ​രി ഫാ. ​മാ​ത്യു വ​ള​വ​നാ​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക്ല​ബ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു മ​ണ്ണാ​നി​ക്ക​ൽ, ജോ​ർ​ജ് ക​രി​മ​ഠം, വ​ർ​ക്കി മ​ണ​പ്പാ​ട്ട്, സോ​ബി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.