ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തും ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ​ഞ്ചാ​യ​ത്ത് നേ​തൃ​സ​മി​തി​യും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച അ​വ​ധി​ക്കാ​ല വാ​യ​നാ ചാ​ല​ഞ്ചി​ന്‍റെ ര​ണ്ടാം സീ​സ​ൺ ഇ​ന്ന​ലെ അ​വ​സാ​നി​ച്ച​പ്പോ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ 600 വി​ദ്യാ​ർ​ഥി​ക​ൾ വാ​യി​ച്ച​ത് 15000 ല​ധി​കം പു​സ്ത​ക​ങ്ങ​ൾ.

ര​ണ്ടു മാ​സ​ത്തി​നി​ടെ 75 പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ച് വാ​യ​നാ കു​റി​പ്പ് ത​യ്യാ​റാ​ക്കി​യ 56 കു​ട്ടി​ക​ൾ ഡ​യ​മ​ണ്ട് വി​ഭാ​ഗ​ത്തി​ലും 50 പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ച് കു​റി​പ്പ് ത​യ്യാ​റാ​ക്കി​യ 25 പേ​ർ പ്ലാ​റ്റി​നം വി​ഭാ​ഗ​ത്തി​ലും 30 പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ച് കു​റി​പ്പ് ത​യ്യാ​റാ​ക്കി​യ 105 പേ​ർ ഗോ​ൾ​ഡ​ൻ വി​ഭാ​ഗ​ത്തി​ലും വി​ജ​യി​ക​ളാ​യി.

വാ​യ​നാ മ​ത്സ​ര​ത്തോ​ടൊ​പ്പം പ​ഞ്ചാ​യ​ത്തി​ലെ 13 വാ​യ​ന​ശാ​ല​ക​ളി​ലാ​യി വി​വി​ധ അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി​യും ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ​ഞ്ചാ​യ​ത്ത് ത​ല ക​ൺ​വീ​ന​ർ പി.​ഡി. വി​നോ​ദു​മാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി​യ​ത്.

കൂ​ടു​ത​ൽ കു​ട്ടി​ക​ൾ ചാ​ല​ഞ്ച് പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ല​യ​ത്തി​നും ലൈ​ബ്ര​റി​ക്കും മാ​ത്യു മാ​ഞ്ഞൂ​ർ പു​ര​സ്കാ​രo ന​ല്കും. മി​ക​ച്ച ര​ണ്ട് വാ​യ​നാ ഡ​യ​റി​ക​ൾ​ക്കും മി​ക​ച്ച സം​ഘാ​ട​നം കാ​ഴ്ച​വെ​ച്ച ര​ണ്ട് ലൈ​ബ്രേ​റി​യ​ൻ​മാ​ർ​ക്കും കാ​ഷ് അ​വാ​ർ​ഡ് ന​ല്കും.

ഡ​യ​മ​ണ്ട് ചാ​ല​ഞ്ച് വി​ജ​യി​ക​ൾ​ക്ക് ഹ​രി​തം ബു​ക്സി​ന്‍റെ പു​സ്ത​ക സ​മ്മാ​ന​വും മി​ക​ച്ച വാ​യ​നാ കു​റി​പ്പു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ക്കും.

ചാ​ല​ഞ്ച് പൂ​ർ​ത്തി​യാ​ക്കി​യ മ​റ്റെ​ല്ലാ കു​ട്ടി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​വി​ധ സ​മ്മാ​ന​ങ്ങ​ളും ന​ല്കും.