ലഹരിക്കെതിരേ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു
1563466
Friday, May 30, 2025 1:34 AM IST
വെള്ളരിക്കുണ്ട്: പുതിയ അധ്യയനവർഷത്തിൽ ലഹരിക്കെതിരായ പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി, ഹൈസ്കൂൾ, സെന്റ് ജോസഫ്സ് യുപി, നിർമലഗിരി എൽപി സ്കൂളുകൾ സംയുക്തമായി സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു.
സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗം ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഡോ. ജോൺസൺ അന്ത്യാംകുളം അധ്യക്ഷത വഹിച്ചു.
ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. സന്തോഷ് കെ. പീറ്റർ, മുഖ്യാധ്യാപികമാരായ കെ.എം. അന്നമ്മ, സിസ്റ്റർ റെജീന മാത്യു, ഷാന്റി സിറിയക് എന്നിവർ പ്രസംഗിച്ചു.
വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ ടി.കെ. മുകുന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ സാജു സെബാസ്റ്റ്യൻ എന്നിവർ പ്രവർത്തനങ്ങളുടെ മാർഗനിർദേശം നല്കി.
പിടിഎ പ്രസിഡന്റുമാരായ ജോസ് ചിത്രക്കുഴി, പി. അരവിന്ദാക്ഷൻ, ബിബിൻ ഡൊമിനിക് എന്നിവർ പങ്കെടുത്തു.