പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണം: കോൺഗ്രസ്
1564229
Monday, June 2, 2025 2:15 AM IST
രാജപുരം: പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും അടിയന്തിരമായി നിയമിക്കണമെന്ന് ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മഴക്കാല രോഗങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഒപി പ്രവർത്തനസമയം വെട്ടിക്കുറച്ച നടപടി മലയോരമേഖലയിലെ രോഗികളോടുള്ള വെല്ലുവിളിയാണെന്നും യോഗം ചൂണ്ടിക്കാട്ടി.
ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു.
കെ.ജെ. ജെയിംസ്, സി. കൃഷ്ണൻ നായർ, സജി പ്ലാച്ചേരി, സണ്ണി ജോസഫ്, എസ്. മധുസൂദനൻ, റോയി ആശാരികുന്നേൽ, ടി.പി. പ്രസന്നൻ, എൻ.വിൻസെന്റ്, പി. യോഗേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.