വർണപ്പകിട്ടിൽ പ്രവേശനോത്സവം
1564714
Wednesday, June 4, 2025 2:11 AM IST
വെള്ളരിക്കുണ്ട്: സെന്റ് ജൂഡ്സ് എച്ച്എസ്എസ് പ്രവേശനോത്സവം സ്കൂൾ മാനേജർ റവ.ഡോ. ജോൺസൺ അന്ത്യാംകുളം ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഫാ. സന്തോഷ് കെ. പീറ്റർ, സീനിയർ അസിസ്റ്റന്റ് സിസ്റ്റർ മിനി ജേക്കബ്, വെള്ളരിക്കുണ്ട് എഎസ്ഐ സി.കെ. സരിത, ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി റിൻസി ഏബ്രഹാം, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി മെർളി ജോസഫ് എന്നിവർ പ്രസംഗിച്ചു.
കാസര്‍ഗോഡ്: നഗരസഭാതല സ്കൂള്‍ പ്രവേശനോത്സവം മഡോണ എയുപി സ്കൂളില്‍ നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അമീന് തെരുവത്ത് അധ്യക്ഷതവഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ കെ. രജനി, സഹീര്‍ ആസിഫ്, വാര്‍ഡ് കൗണ്‍സിലര്‍ ഹസീന നൗഷാദ്, ബിആര്‍സി കോഓര്‍ഡിനേറ്റര്‍ ഹക്കീം, സിസ്റ്റര്‍ മരിയ ലിസി,പിടിഎവൈസ്പ്രസിഡന്റ് പി. ഉനൈസ്, മദര്‍ പിടിഎ പ്രസിഡന്റ് മഞ്ജുള ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
മുഖ്യാപിക സിസ്റ്റര്‍ എ.സി.ശോഭിത സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ബിജി ജേക്കബ് നന്ദിയും പറഞ്ഞു.
രാജപുരം: ചാച്ചാജി ബഡ്സ് എംസിആർസിയിൽ നടന്ന പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷതവഹിച്ചു.
ജില്ലാ ആയുർവേദ ആശുപത്രി മാനസിക വിഭാഗം മെഡിക്കൽ ഓഫീസർ ഡോ. റഹ്മത്തുള്ള, ബ്ലോക്ക് പഞ്ചായത്തംഗം സി. രേഖ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി. ഗീത, കെ. ഗോപി, വാർഡ് മെംബർ ബി. അജിത് കുമാർ, പഞ്ചായത്ത് സെക്രട്ടറി പ്രേമ, അസി. സെക്രട്ടറി രവീന്ദ്രൻ, രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
പ്രിൻസിപ്പൽ ഡാലിയ മാത്യു സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ കെ.കമലാക്ഷി നന്ദിയും പറഞ്ഞു.
ചെര്‍ക്കള: മാര്‍ത്തോമാ ബധിരവിദ്യാലയത്തിലെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഹസൈനാര്‍ ബദരിയ മുഖ്യാതിഥി ആയിരുന്നു.
അഡ്മിനിസ്ട്രേറ്റര്‍ ഫാ. മാത്യു ബേബി അധ്യക്ഷതവഹിച്ചു. പിടിഎ പ്രസിഡന്റ് ആര്. ഭാസ്കരന്, ഡോ. ജയരാജ്, യമുന ജി. ഉത്തമന്, റൂബി ആന്റണി, എ.കെ. ബിന്ദു എന്നിവര്‍ സംസാരിച്ചു.
സീനിയര്‍ അസിസ്റ്റന്റ് ടി. ബെന്‍സി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ടി. ജോഷിമോന് നന്ദിയും പറഞ്ഞു.
പടന്ന: തടിയൻ കൊവ്വൽ എഎൽപി സ്കൂളിലെ പ്രവേശനോത്സവം ചലച്ചിത്രതാരവും പഞ്ചായത്ത് അംഗവുമായ പി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.വി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
മുഖ്യാധ്യാപിക വി. ലളിത, കെ. ലക്ഷ്മണൻ, പി.വി. അനിൽകുമാർ, വി. അരുൺ കുമാർ എന്നിവർ പ്രസംഗിച്ചു. ശശിമോഹനൻ കരിവെള്ളൂർ കുട്ടികളുമായി സംവദിച്ചു. പഠനോപകരണ വിതരണവും നടത്തി.