പ​യ്യ​ന്നൂ​ർ: റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ഇ​ന്ന​ലെ എ​ല്ലാ വേ​ദി​ക​ളും മ​ത്സ​ര​ങ്ങ​ളും നി​യ​ന്ത്രി​ച്ച​ത് ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പി​ക​മാ​രാ​യി​രു​ന്നു.

മ​ത്സ​രാ​ർ​ഥി​ക​ളു​ടെ റി​പ്പോ​ർ​ട്ടിം​ഗ് ക്ര​മം, സ്റ്റേ​ജ് മാ​നേ​ജ​ർ, ടൈം ​കീ​പ്പ​ർ, സ്റ്റേ​ജ് മാ​നേ​ജ്മെ​ന്‍റ്, അ​താ​ത് മ​ത്സ​ര​ങ്ങ​ളി​ലെ വി​ധി​ക​ർ​ത്താ​ക്ക​ളെ യ​ഥാ​സ​മ​യം സ്റ്റേ​ജു​ക​ളി​ൽ എ​ത്തി​ക്കു​ക, വി​ധി നി​ർ​ണ​യം പ്ര​ഖ്യാ​പി​ക്കു​ക തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്ത​ത് നൂ​റ്റ​ന്പ​തോ​ളം അ​ധ്യാ​പി​ക​മാ​രാ​യി​രു​ന്നു. കേ​ര​ളീ​യ വേ​ഷ​ത്തി​ലെ​ത്തി 15 വേ​ദി​ക​ളി​ലെ വി​വി​ധ മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​വ​ർ നി​യ​ന്ത്രി​ച്ചു. പി.​വി.​ജ്യോ​തി, എം.​കെ അ​രു​ണ, എം.​പി. റ​ഷീ​ദ, കെ.​എം ബി​ന്ദു, കെ.​ദീ​പ, എം.​സു​മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.