പെൻഷൻ പരിഷ്കരണം ആരംഭിക്കണം: കെഎസ്എസ്പിഎ
1481100
Friday, November 22, 2024 6:13 AM IST
വെള്ളരിക്കുണ്ട്: ജൂലൈ ഒന്നു മുതൽ നടപ്പിലാക്കേണ്ട 12-ാം പെൻഷൻ പരിഷ്കരണ നടപടികൾ കമ്മീഷനെ നിയോഗിച്ച് ഉടൻ ആരംഭിക്കണമെന്നും സർക്കാർ പ്രഖ്യാപിച്ച രണ്ടു ഗഡു ക്ഷാമാശ്വാസത്തിന്റെ 78 ശതമാനം വരുന്ന തുക കവർന്നെടുത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.സി. സുരേന്ദ്രൻ നായർ. പെൻഷൻ ആരുടേയും ഔദാര്യമല്ലെന്നും അവകാശമാണെന്നും സർക്കാരിന്റെ പെൻഷൻകാരോടുള്ള സമീപനം തീർത്തും നിരാശജനകമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
കെഎസ്എസ്പിഎ പരപ്പ നിയോജകമണ്ഡലം വാർഷിക സമ്മേളനം വെള്ളരിക്കുണ്ട് മിൽമ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് മാത്യു സേവ്യർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.കെ. ദിവാകരൻ, ജി. മുരളീധരൻ, പി.എ. സെബാസ്റ്റ്യൻ, ടി.പി. പ്രസന്നൻ, കെ.എം. വിജയൻ, ടി.കെ. എവുജിൻ, ശാന്തമ്മ ഫിലിപ്പ്, ബി. റഷീദ, എം.യു. തോമസ്, പി.എ. ജോസഫ്, പി.എം .ഏബ്രഹാം, കെ. കുഞ്ഞമ്പു നായർ, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി ജോസുകുട്ടി അറയ്ക്കൽ സ്വാഗതവും സി.ജെ. ജയിംസ് നന്ദിയും പറഞ്ഞു.