വെ​ള്ള​രി​ക്കു​ണ്ട്: റേ​ഷ​ൻ വ്യാ​പാ​രി സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​നു മു​ന്നി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. മൂ​ന്നു​മാ​സ​ത്തെ വേ​ത​ന കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ വേ​ത​ന വ്യ​വ​സ്ഥ പു​തു​ക്കി നി​ശ്ച​യി​ക്കു​ക, കോ​വി​ഡ് കാ​ല​ത്ത് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​മ്മീ​ഷ​ൻ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, റേ​ഷ​ൻ വ്യാ​പാ​രി ക്ഷേ​മ​നി​ധി കാ​ര്യ​ക്ഷ​മ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ. ​ശ​ശി​ധ​ര​ൻ തൃ​ക്ക​രി​പ്പൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജോ​ഷി ജോ​ർ​ജ് അ​ധ്യ​ക്ഷ​നാ​യി. സ​ജീ​വ​ൻ പാ​ത്തി​ക്ക​ര, കെ.​എ​ൻ. ഹ​രി​ദാ​സ്, പ്ര​മോ​ദ് കെ.​വി. മ​ങ്ക​യം, മോ​ഹ​ന​ൻ എ​ളേ​രി, സ​ണ്ണി കാ​റ്റാം​ക​വ​ല, ഷി​ജു ജോ​ർ​ജ്, ജ​യ​ൻ, ര​മേ​ശ​ൻ, പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.