പൊ​യി​നാ​ച്ചി: ച​ട്ട​ഞ്ചാ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സൗ​ഹൃ​ദ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​മേ​ള ന​ട​ത്തി. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് അ​ഡോ​ള​സെ​ന്‍റ് കൗ​ൺ​സ​ലിം​ഗ് സെ​ല്ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം കു​ട്ടി​ക​ളാ​ണ് വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ സ്കൂ​ളി​ൽ വ​ച്ചു​ത​ന്നെ ഒ​രു​ക്കി​യ​ത്. സ്കൂ​ൾ മാ​നേ​ജ​ർ ടി.​കെ. അ​സീ​ന ആ​ബി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​നോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. അ​ധ്യാ​പ​ക​നും പൂ​ർ​വ​വി​ദ്യാ​ർ​ഥി​യു​മാ​യ മു​ഹ​മ്മ​ദ് ഷാ​ന​വാ​സ് മു​ഖ്യാ​തി​ഥി​യാ​യി. സ്കൂ​ൾ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ഡോ. ​ആ​ബി​ദ് നാ​ല​പ്പാ​ട്, പ്രി​ൻ​സി​പ്പ​ൽ എം.​ജെ. ടോ​മി, മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​വി. മ​നോ​ജ് കു​മാ​ർ, ക​രി​യ​ർ ഗൈ​ഡ​ൻ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി. രേ​ഷ്മ, സൗ​ഹൃ​ദ ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​എ. ആ​യി​ഷ​ത്ത് ന​സീ​മ, സൗ​ഹൃ​ദ ലീ​ഡ​ർ ഗോ​കു​ൽ ദേ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.