കാ​ലി​ച്ചാ​ന​ടു​ക്കം: വൈ​എം​സി​എ അ​ഖി​ല​ലോ​ക പ്രാ​ര്‍​ഥ​നാ​വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 10 മു​ത​ല്‍ 16 വ​രെ ന​ട​ന്ന ജി​ല്ലാ​ത​ല പ​രി​പാ​ടി​ക​ൾ കാ​ലി​ച്ചാ​ന​ടു​ക്ക​ത്ത് സ​മാ​പി​ച്ചു.

സെ​ന്‍റ് ജോ​സ​ഫ്സ് പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങ് വൈ​എം​സി​എ സൗ​ത്ത്-​വെ​സ്റ്റ് ഇ​ന്ത്യാ റീ​ജ​ൺ വൈ​സ് ചെ​യ​ര്‍​മാ​ന്‍ മാ​നു​വ​ല്‍ കു​റി​ച്ചി​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ അ​ജീ​സ് പ​റ​യി​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ലി​ച്ചാ​ന​ടു​ക്കം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി ഫാ. ​സു​നീ​ഷ് പു​തു​ക്കു​ള​ങ്ങ​ര അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കാ​ലി​ച്ചാ​ന​ടു​ക്കം വി​ന്‍​സെ​ന്‍​ഷ്യ​ല്‍ ആ​ശ്ര​മം സു​പ്പീ​രി​യ​ര്‍ ഡോ. ​ജോ​സ് പ​ന​ച്ചി​മൂ​ട്ടി​ല്‍ പ്രാ​ര്‍​ഥ​നാ​വാ​രാ​ച​ര​ണ സ​ന്ദേ​ശം ന​ല്‍​കി.

ജി​ല്ലാ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സി.​എം. ബൈ​ജു, ഉ​ഡു​പ്പി നാ​ഷ​ണ​ല്‍ പ്രോ​ജ​ക്ട് വൈ​സ് ചെ​യ​ര്‍​മാ​ന്‍ ടോം​സ​ണ്‍ ടോം, ​മി​ഷ​ന്‍ ആ​ന്‍റ് ഡ​വ​ല​പ്മെ​ന്‍റ് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ക​ണ്‍​വീ​ന​ര്‍ പി.​സി. ബേ​ബി, വ​നി​താ​ഫോ​റം ജി​ല്ലാ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി​സി​ലി പു​ത്ത​ന്‍​പു​ര, കാ​ലി​ച്ചാ​ന​ടു​ക്കം വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ബേ​ബി മാ​ട​പ്പ​ള്ളി, സെ​ക്ര​ട്ട​റി സി​ബി മ​ല​യാ​റ്റി​ല്‍, ലി​സി പു​ളി​ക്ക​ല്‍, ബി​ജു മാ​ത്യു പാ​ണ്ടി​ച്ചേ​രി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.