പ​യ്യ​ന്നൂ​ർ: ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഉ​പ​ജി​ല്ല​ക​ളി​ൽ ക​ണ്ണൂ​ർ നോ​ർ​ത്തും സ്കൂ​ളു​ക​ളി​ൽ മ​ന്പ​റം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യും കു​തി​പ്പ് തു​ട​രു​ന്നു. മൂ​ന്നാം ദി​വ​സ​മാ​യ ഇ​ന്ന​ലെ മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ക്കു​ന്പോ​ൾ 663 പോ​യി​ന്‍റു​മാ​യി ക​ണ്ണൂ​ർ നോ​ർ​ത്ത് ഉ​പ​ജി​ല്ല​യും സ്കൂ​ളു​ക​ളി​ൽ 251 പോ​യി​ന്‍റുമാ​യി മ​ന്പ​റം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യും മു​ന്നി​ട്ടു നി​ൽ​ക്കു​ക​യാ​ണ്. ഉ​പ​ജി​ല്ല​ക​ളി​ൽ 619 പോ​യി​ന്‍റു​മാ​യി മാ​ടാ​യി​യും മ​ട്ട​ന്നൂ​രും ര​ണ്ടാം സ്ഥാ​ന​ത്തും 618 പോ​യി​ന്‍റു​മാ​യി ത​ളി​പ്പ​റ​ന്പ് നോ​ർ​ത്ത്, ഇ​രി​ട്ടി എ​ന്നി​വ മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്. മ​റ്റ് ഉ​പ​ജി​ല്ല​ക​ളു​ടെ പോ​യി​ന്‍റ് നി​ല. പ​യ്യ​ന്നൂ​ർ-615, ക​ണ്ണൂ​ര്‍ സൗ​ത്ത്- 612, പാ​നൂ​ര്‍- 606, ത​ല​ശേ​രി സൗ​ത്ത്-597, ത​ല​ശേ​രി നോ​ര്‍​ത്ത്- 571, ഇ​രി​ക്കൂ​ര്‍- 564.

സ്കൂ​ളു​ക​ളി​ൽ 20 പോ​യി​ന്‍റു​ക​ളോ​ടെ പെ​ര​ള​ശേ​രി എ​കെ​ജി​എ​ച്ച്എ​സ്എ​സ് ആ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 232 പോ​യി​ന്‍റു​നേ​ടി​യ മൊ​കേ​രി രാ​ജീ​വ് ഗാ​ന്ധി​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. 197 പോ​യി​ന്‍റു​മായി ചൊ​ക്ലി രാ​മ​വി​ലാ​സം എ​ച്ച്എ​സ്എ​സ് നാ​ലാം സ്ഥാ​ന​ത്തും 181 പോ​യി​ന്‍റു​ക​ളോ​ടെ ക​ണ്ണൂ​ർ സെ​ന്‍റ് തെ​രേ​സാ​സ് അ​ഞ്ചാം സ്ഥാ​ന​ത്തുമുണ്ട്.