തൃ​ക്ക​രി​പ്പൂ​ർ: ഈ ​മാ​സം 26 മു​ത​ൽ 30 വ​രെ ഉ​ദി​നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന വേ​ദി​യു​ടെ പ​ന്ത​ലി​ന് കാ​ൽ​നാ​ട്ടി. ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ കാ​ൽ​നാ​ട്ടു​ക​ർ​മം നി​ർ​വ​ഹി​ച്ചു. പ​ട​ന്ന പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​വി. മു​ഹ​മ്മ​ദ്‌ അ​സ്‌​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ്‌ പ്ര​സി​ഡ​ന്‍റ് പി. ​ബു​ഷ്‌​റ, ടി.​കെ.​പി. ഷാ​ഹി​ദ, ആ​ർ. രാ​ജേ​ഷ്, പി.​വി. ലീ​ന, കെ. ​സു​ബൈ​ദ, വി.​വി. സു​രേ​ശ​ൻ, ര​വീ​ന്ദ്ര​ൻ മാ​ണി​യാ​ട്ട്, കെ.​വി. സ​ത്യ​ൻ, കെ.​വി. വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി, വി​ന​യ​ൻ ക​ല്ല​ത്ത്, വി​ജി​ൻ​ദാ​സ് കി​നാ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്നു​മു​ത​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഫ്ലാ​ഷ്‌ മോ​ബ്‌ ന​ട​ത്തും.

വി​ദ്യാ​ർ​ഥി​ക​ളു​ടെ സൈ​ക്കി​ൾ റാ​ലി നാ​ളെ (22 ന്‌) ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന്‌ ഉ​ദി​നൂ​ർ സ്‌​കൂ​ളി​ൽ ച​ന്തേ​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​പ്ര​ശാ​ന്ത്‌ ഫ്ലാ​ഗ് ഓ​ഫ്‌ ചെ​യ്യും. നാ​ലി​ന്‌ ഓ​രി​യി​ൽ ഓ​ല​ക്കൊ​ട്ട നി​ർ​മാ​ണം ന​ട​ക്കും. 24 ന്‌ ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന്‌ കൊ​ടി​ക്കൂ​റ​യി​ൽ എ​ഴു​ത്തും വ​ര​യും പ​രി​പാ​ടി ന​ട​ക്കും. ചി​ത്ര​കാ​ര​നും അ​ധ്യാ​പ​ക അ​വാ​ർ​ഡ്‌ ജേ​താ​വു​മാ​യ ര​വി പി​ലി​ക്കോ​ട് ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.