കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് വി​ജ​യി​ക​ളാ​യ കാ​യി​ക പ്ര​തി​ഭ​ക​ളെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു. ഇ​ത്ത​വ​ണ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യ്ക്ക് സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യി​ല്‍ ദേ​ശീ​യ റി​ക്കാ​ർ​ഡ് ഉ​ള്‍​പ്പെ​ടെ 129 മെ​ഡ​ലു​ക​ളാ​ണ് ല​ഭി​ച്ച​ത്.

അ​സാ​പ്പ് പ​രി​സ​ര​ത്ത് നി​ന്ന് വാ​ദ്യ മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ കാ​യി​ക പ്ര​തി​ഭ​ക​ളെ ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ലേ​ക്ക് ആ​ന​യി​ച്ചു. എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​യി​ക മേ​ഖ​ല​യി​ല്‍ സം​സ്ഥാ​ന​ത്തി​ന് ആ​കെ മാ​തൃ​ക​യാ​കു​ന്ന കാ​യി​ക​പ്ര​തി​ഭ​ക​ള്‍ ഉ​ള്ള ജി​ല്ല​യാ​ണ് കാ​സ​ര്‍​ഗോ​ഡ് എ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്‌​ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍, സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബ് റ​ഹ്‌​മാ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബി​ല്‍​ടെ​ക് അ​ബ്ദു​ല്ല, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം. ​മ​നു, ഗീ​ത കൃ​ഷ്ണ​ന്‍, ഡി​പി​സി നോ​മി​നി സി. ​രാ​മ​ച​ന്ദ്ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജാ​സ്മി​ന ക​ബീ​ര്‍, ഫാ​ത്തി​മ​ത്ത് ഷം​ന, എം. ​ക​മ​ലാ​ക്ഷി, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ജ​മീ​ല ഇ​ബ്രാ​ഹിം, ആ​ര്‍. റീ​ത്ത, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍, ഡി​ഡി​ഇ ഓ​ഫീ​സ് എ.​എ. ഷൗ​ക്ക​ത്ത​ലി, ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ പി.​സി. ഷി​ലാ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ​സ്.​എ​ന്‍. സ​രി​ത സ്വാ​ഗ​ത​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. ശ്യാ​മ​ല​ക്ഷ്മി ന​ന്ദി​യും പ​റ​ഞ്ഞു.