ബേഡഡുക്കയിലെ തേൻ ഇനി ഖത്തറിലേക്കും
1480563
Wednesday, November 20, 2024 6:23 AM IST
ബേഡഡുക്ക: കൃഷിവകുപ്പിന്റെയും നബാർഡിന്റെയും സഹകരണത്തോടെ മുന്നാട് പള്ളത്തിങ്കാലിൽ പ്രവർത്തിക്കുന്ന തുളുനാട് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ഉത്പാദിപ്പിച്ച തേൻ ഖത്തറിലേക്ക് കയറ്റുമതി ചെയ്യുന്നു. വ്യവസായ വകുപ്പിന്റെ മിഷൻ 1000 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തേനിന് വിദേശവിപണി ലഭ്യമാക്കുന്നത്.
ആദ്യ കയറ്റുമതി വാഹനം കളക്ടർ കെ. ഇമ്പശേഖർ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ അധ്യക്ഷത വഹിച്ചു. തുളുനാട് ഇക്കോ ഗ്രീൻ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി എംഡി അന്നമ്മ ജോസ് കയറ്റുമതി സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചു.
സിപിസിആർഐ മുൻ ഡയറക്ടർ ഡോ.കെ. മുരളീധരൻ, എപിഇഡിഎ കേരള-കർണാടക മേഖല മേധാവി യു. ധർമറാവു, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ. സജിത് കുമാർ, ആത്മ പ്രോജക്ട് ഡയറക്ടർ എ. സുരേന്ദ്രൻ, നബാർഡ് ജില്ലാ വികസന മാനേജർ ഷാരോൺ വാസ്, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.എം. ജ്യോതി കുമാരി, സിപിസിആർഐ കൃഷി വിജ്ഞാൻ കേന്ദ്ര പ്രതിനിധി കെ. മണികണ്ഠൻ, കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, കൃഷി ഓഫീസർ ലിന്റ ഐസക്, തുളുനാട് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ഡയറക്ടർമാരായ ഫിലിപ്പ് തോമസ്, കെ.എ. ജോർജ് കുട്ടി എന്നിവർ പ്രസംഗിച്ചു.