മാവുള്ളാലിലേക്ക് വിശ്വാസികളുടെ ഒഴുക്ക്
1481104
Friday, November 22, 2024 6:13 AM IST
വെള്ളരിക്കുണ്ട്: മാവുള്ളാൽ വിശുദ്ധ യുദാ തദ്ദേവൂസ് തീർഥാടനകേന്ദ്രത്തിലേക്ക് വിശ്വാസികളുടെ ഒഴുക്ക്. മലയാരത്തെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ മാവുള്ളാലിലേക്ക് വിദൂരസ്ഥലങ്ങളിൽ നിന്നും വിശ്വാസികൾ എത്തുന്നുണ്ട്.
എല്ലാ ദിവസവും അഞ്ചു വിശുദ്ധകുർബാനയാണുള്ളത്. നാളെ വൈകുന്നേരം ഏഴിന് നടക്കുന്ന ആഘോഷമായ തിരുക്കർമങ്ങൾക്ക് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി കാർമികനായിരിക്കും. സമാപനദിവസമായ ഞായറാഴ്ച രാവിലെ 10.30ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് മോൺ. ആന്റണി മുതുകുന്നേൽ കാർമ്മികനായിരിക്കും.
തുടർന്ന് പ്രദക്ഷിണം, സമാപനആശീർവാദം. പാച്ചോർ നേർച്ചയോടു കൂടി തിരുനാൾ സമാപിക്കും.