ചായ്യോം അരയാക്കടവ് റോഡിൽ ഗർത്തം
1460280
Thursday, October 10, 2024 8:37 AM IST
ചായ്യോത്ത്: ചായ്യോത്തുനിന്ന് അരയാക്കടവിലേക്കുള്ള റോഡിൽ 30 അടി ആഴ്ചയിൽ രൂപപ്പെട്ട ഗർത്തം അപകടഭീതി ഉയർത്തുന്നു. പെൻഷൻ മുക്ക് ഇറക്കത്തിലാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. ഇതുവഴി കടന്നു പോകുന്ന വാഹനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ബസുകൾ ഉൾപ്പെടെ കടന്നു പോകുന്ന വഴിയാണ് ഇത്. ഇവിടെ റോഡ് നിർമിച്ച ഭാഗത്തോടുചേർന്ന് നേരത്തേ ചെങ്കൽ ക്വാറി പ്രവർത്തിച്ചിരുന്നു. ഇതിലേക്ക് ഇപ്പോഴത്തെ റോഡിന്റെ അടിയിലൂടെ ശക്തമായ നീരൊഴുക്കുണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഗർത്തം രൂപപ്പെട്ടതെന്നാണ് സൂചന.