ഉപജില്ലാ സ്കൂൾ ഒളിമ്പിക്സ്: പാലാവയൽ മുന്നിൽ
1460275
Thursday, October 10, 2024 8:37 AM IST
ചിറ്റാരിക്കാൽ : തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്ക്കൂൾ മൈതാനത്ത് നടക്കുന്ന ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ ഒളിമ്പിക്സിൽ രണ്ടാം ദിവസത്തെ മത്സരങ്ങൾ അവസാനിച്ചപ്പോൾ 145 പോയിന്റുമായി പാലാവയൽ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ മുന്നിൽ നിൽക്കുന്നു.
129 പോയിന്റ് നേടിയ ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തും 105 പോയിന്റുമായി ആതിഥേയരായ തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനത്തുമാണ്.
ഇന്നലെ തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ കായികമേളയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷനായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.പി. രത്നാകരൻ പതാക ഉയർത്തി. പെരിങ്ങോം അഗ്നിശമന സേന ഓഫീസർ പി.വി. അശോകൻ കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്, മുഖ്യാധ്യാപിക സിസ്റ്റർ കെ.എം. ലിനറ്റ്, പ്രിൻസിപ്പൽ ബിനു തോമസ് എന്നിവർ പ്രസംഗിച്ചു.