ദേശീയപാതയോരത്തു നിന്ന് 600 കിലോ കമ്പി മോഷ്ടിച്ചതായി പരാതി
1459954
Wednesday, October 9, 2024 7:25 AM IST
കാഞ്ഞങ്ങാട്: ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കായി പാതയോരത്ത് സൂക്ഷിച്ച 600 കിലോ കമ്പി മോഷ്ടിച്ചതായി പരാതി. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പടന്നക്കാട്ടെ നിര്‍മാണ സൈറ്റില്‍ നിന്നാണ് കമ്പി നഷ്ടമായത്.
സെപ്റ്റംബര്‍ ഏഴിനും ഒക്ടോബര്‍ ഏഴിനും ഇടയിലാണ് മോഷണം നടന്നതെന്ന് സൈറ്റ് സൂപ്പര്‍വൈസര്‍ മനോരഞ്ജന്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ നല്കിയ പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.