വേതനമില്ല; എകെപിഎ ധര്‍ണ നടത്തി
1459342
Sunday, October 6, 2024 6:55 AM IST
കാസര്‍ഗോഡ്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ വീഡിയോ ചിത്രീകരിച്ച വീഡിയോഗ്രാഫര്‍മാര്‍ക്ക് മാസങ്ങള്‍ കഴിഞ്ഞിട്ടും വേതനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഓള് കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണസമരം എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സി. ഏബ്രഹാം അധ്യക്ഷത വഹിച്ചു.
ഹരീഷ് പാലക്കുന്ന്, ടി.വി. സുഗുണന്, കെ.വി. പ്രശാന്ത്, പി.ടി. സുനില്‍കുമാര്‍, ഷെരീഫ് ഫ്രെയിംആര്ട്ട്, വി.വി. വേണു, പ്രജിത് കളര്‍ പ്ലസ്, പി.കെ. അശോകന്, എ. വാസു, അപ്പണ്ണ, പ്രജീഷ്, പി. രാജീവന്, പ്രഭാകരന് തരംഗിണി എന്നിവര്‍ പ്രസംഗിച്ചു. വി.എന്‍. രാജേന്ദ്രന് സ്വാഗതവും അനൂപ് ചന്തേര നന്ദിയും പറഞ്ഞു