കോടതിവിധി സിപിഎം-ബിജെപി കൂട്ടുകെട്ടിനുള്ള തെളിവ്: എ.കെ.എം. അഷ്റഫ്
1459339
Sunday, October 6, 2024 6:55 AM IST
ഉപ്പള: മഞ്ചേശ്വരം കോഴക്കേസില്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് അടക്കമുള്ള ബിജെപി നേതാക്കന്മാരെ കുറ്റവിമുക്തനായ വിധി വര്‍ത്തമാന കാലത്ത് പ്രതീക്ഷിച്ചതാണെന്നും ആശ്ചര്യമില്ലെന്നു എ.കെ.എം. അഷ്റഫ് എംഎല്‍എ.
കൃത്യമായ തെളിവുകളും സാക്ഷികളും പരാതിക്കാരനുമൊക്കെ ഉണ്ടായിട്ടും പോലീസ് സംവിധാനത്തിനോ സംസ്ഥാന സര്‍ക്കാരിന്റെ പ്രോസിക്യൂഷനോ കോടതി മുന്‍പാകെ അത് സമര്‍ത്ഥിക്കാന്‍ കഴിയാത്തത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ കഴിവുകടാണെന്ന് വിശ്വസിക്കാന്‍ മാത്രം വിവരമില്ലാത്തവരല്ല കേരളത്തിലെ പൊതുജനം. സിപിഎമ്മും സംസ്ഥാന സര്‍ക്കാരും തുടരുന്ന ബിജെപി കൂട്ടുകെട്ടിന്റെ ഫലമാണ് ഈ വിധി.
പലരെയും സേഫ് ആക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് അടക്കമുളള ബിജെപി നേതാക്കന്മാരെ സേഫ് ആക്കിയതാണ് ഈ നടപടിയ്ക്ക് കാരണം.
സുരേന്ദ്രന് അടക്കമുള്ള ബിജെപി നേതാക്കള്‍ ആരോപണ വിധേയരായാ കൊടകര കുഴല്‍പ്പണക്കേസില്‍ മൂന്നു വര്‍ഷമായിട്ടും പൂര്‍ണ കുറ്റപത്രം സമര്‍പ്പിക്കാതെ പോലീസ് ഉരുണ്ടുകളിക്കുന്നതും ഇതിന്റെ ഭാഗമാണ്. മതേതര-ജനാധിപത്യ വിശ്വാസികള്‍ ഈ അവിശുദ്ധ കൂട്ടുകെട്ട് തിരിച്ചറിയുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു