മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് : പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഗുരുതരവീഴ്ച: പി.കെ. ഫൈസല്‍
1459337
Sunday, October 6, 2024 6:55 AM IST
കാസര്‍ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനടക്കമുള്ള പ്രതികളെ കോടതി വെറുതെ വിട്ട സംഭവം കേസ് അന്വേഷിച്ച പോലസിന്റെയും പ്രോസിക്യൂഷന്റെയും ഗുരുതര വീഴ്ചയെന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍.
ബിഎസ്പി സ്ഥാനാര്‍ഥി കെ. സുന്ദരയ്ക്ക് കോഴ കൊടുത്തതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷിച്ച പോലീസും പ്രോസിക്യൂഷനും കോടതിയില്‍ തെളിവുകള്‍ ഹാജരാക്കാതെ പ്രതികളെ രക്ഷിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോയത് സിപിഎം -ബിജെപി അന്തര്‍ധാരയുടെ ഭാഗമാണ്.
പ്രതികളെ കേസില്‍ നിന്നും രക്ഷിച്ചത് ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉത്തമ ഉദാഹരണമാണ്. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലും ത്രിതല തിരഞ്ഞെടുപ്പിലും ഇതിനെതിരെ പൊതുജനം പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.