സമ്പൂര്‍ണത അഭിയാന് പ്രഖ്യാപനം നടത്തി
1457655
Monday, September 30, 2024 1:41 AM IST
പരപ്പ: ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമില്‍ ഉള്‍പ്പെട്ട പ്രധാന സൂചകങ്ങളായ എഎന്‍സി രജിസ്ട്രേഷന്, ജീവിതശൈലി രോഗങ്ങളുടെ നിര്‍ണയം, ഗര്‍ഭിണികള്‍ക്കുള്ള പോഷകാഹാര വിതരണം, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള റിവോള്‍വിംഗ് ഫണ്ട് വിതരണം എന്നിവ നൂറു ശതമാനം കൈവരിക്കുന്നതിന് നീതി ആയോഗ് ആവിഷ്കരിച്ച സമ്പൂര്‍ണത അഭിയാന് എന്ന പ്രോഗ്രാമിന്റെ സമാപന സമ്മേളനം പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ നടന്നു.
ഇ. ചന്ദ്രശേഖരന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കളക്ടര്‍ കെ. ഇമ്പശേഖര്‍ വിഷ്ടാതിഥിയായി. സബ് കളക്ടര്‍ പ്രതീക് ജെയിന്, ബ്ലോക്ക് പ്രസിഡന്റ് എം. ലക്ഷമി, വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, സെക്രട്ടറി ജോസഫ് എം. ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.