ജനകീയ പ്രക്ഷോഭം തുടങ്ങാൻ മലനാട് വികസന സമിതി
1453173
Saturday, September 14, 2024 1:44 AM IST
രാജപുരം: ഹോസ്ദുർഗ്-പാണത്തൂർ സംസ്ഥാനപാതയുടെ നവീകരണ പ്രവൃത്തികളിലെ മെല്ലെപ്പോക്കിനെതിരെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെ ശക്തമായ ജനകീയ പ്രക്ഷോഭം തുടങ്ങാൻ മലനാട് വികസന സമിതി.
ഇതിനു മുന്നോടിയായി 20 ന് വൈകിട്ട് നാലു മണിക്ക് ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘം ഓഡിറ്റോറിയത്തിൽ ജനകീയ കൺവൻഷൻ നടത്തും.
സംസ്ഥാന പാതയുടെ പനത്തടി പഞ്ചായത്തിൽ ഉൾപ്പെടുന്ന ഭാഗങ്ങൾ ഒന്നര പതിറ്റാണ്ടിലേറെയായി വാർഷിക അറ്റകുറ്റപണികൾ പോലും നടത്താതെ തകർന്നു കിടക്കുകയാണ്. നവീകരണ പ്രവൃത്തികളുടെ കരാർ ഏറ്റെടുത്ത കുദ്രോളി കൺസ്ട്രക്ഷൻ കമ്പനി ഇപ്പോൾ പണി പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണെന്നും സമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.