മിഷൻ ലീഗ് ക്വിസ് മത്സരം: കനകപ്പള്ളിക്ക് ഒന്നാംസ്ഥാനം
1444983
Thursday, August 15, 2024 1:48 AM IST
വെള്ളരിക്കുണ്ട്: ചെറുപുഷ്പ മിഷൻ ലീഗ് വെള്ളരിക്കുണ്ട് മേഖലാതലത്തിൽ നടത്തിയ അൽഫോൻസാ ക്വിസ് മത്സരത്തിൽ കനകപ്പള്ളി ശാഖ ഒന്നാംസ്ഥാനം നേടി. പുന്നക്കുന്ന് ശാഖ രണ്ടാംസ്ഥാനവും ബളാൽ, ഭീമനടി ശാഖകൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. മേഖലാ പ്രസിഡന്റ് മനോജ് മുടവനാട്ട് നേതൃത്വം നല്കി.