കരിവേടകം: ആനക്കല്ല്-കരിവേടകം-മാലക്കല്ല് പിഡബ്ല്യുഡി റോഡില്‍ പനക്കാല്‍ മുതല്‍ ബീംബുങ്കാല്‍ വരെയുള്ള നാലുകിലോമീറ്റര്‍ ദൂരപരിധിയിലെ ഇരുവശങ്ങളിലുമുള്ള കാട് വെട്ടി വൃത്തിയാക്കി. എട്ടു വര്‍ഷംമുമ്പ് മെക്കാഡം ടാറിംഗ് പ്രവൃത്തി പൂര്‍ത്തീകരിച്ചതിന് ശേഷം ഭിത്തിവശങ്ങളിലുള്ള കാടുകള്‍ റോഡിലേയ്ക്ക് പടര്‍ന്ന് ബസ് യാത്രക്കാര്‍ക്ക് നിരന്തരം അപകട ഭീഷണിയായി മാറിയിരുന്നു.
കരിവേടകം റൂട്ടിലോടി കൊണ്ടിരിക്കുന്ന പ്രൈവറ്റ് ബസ് ഉടമകളും ജീവനക്കാരും കരിവേടകം ജനശ്രീ സുസ്ഥിര മിഷന് സെക്കന്റ് യൂണിറ്റും സംയുക്തമായി ചേര്‍ന്നാണ് കാടുവെട്ട് പ്രവര്‍ത്തി പൂര്‍ത്തികരിച്ചത്. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ലിസി തോമസ് ഉദ്ഘാടനം ചെയ്തു. സണ്ണിക്കുട്ടി കാഞ്ഞിരത്തുംമൂട്ടില്‍ അധ്യഷതവഹിച്ചു. പഞ്ചായത്തംഗം ജോസ് പാറത്തട്ടേല്‍, ജോയി ഉണ്ണംതറപ്പേല്‍, സിബി പയ്യനാട്ട്, രാജു ചേരിയില്‍, ബാബു കിഴ്ചിറ, സാജന് കിഴ്ചിറ, മാര്ട്ടിന് ആലുങ്കല്‍ എന്നിവര്‍ നേതൃത്വം നല്കി.