കാസര്‍ഗോഡ്: കാസര്‍ഗോഡ് നഗരസഭയും ആയുര്‍വേദ ആശുപത്രിയും കുടുംബശ്രീയും സംയുക്തമായി ജനകീയ കര്‍ക്കടകക്കഞ്ഞി ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ടൗണ്‍ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ സഹീര്‍ ആസിഫ്, ആര്.റീത്ത, സിയാന ഹനീഫ്, കെ.രജനി, നഗരസഭ സെക്രട്ടറി പി.എ.ജസ്റ്റിന്, എന്‍ജിനിയര്‍ എന്‍.ഡി.ദിലീഷ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ ആയിഷ ഇബ്രാഹിം, ആയുര്‍വേദ ആശുപത്രി സിഎംഒ ഡോ. സ്വപ്ന, ഡോ. മഹേഷ് എന്നിവര്‍ സംസാരിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയര്മാന് ഖാലിദ് പച്ചക്കാട് സ്വാഗതവും ഡോ. അഞ്ജു രാമചന്ദ്രന് നന്ദിയും പറഞ്ഞു.