സംസ്ഥാന സബ് ജൂണിയർ ബോൾ ബാഡ്മിന്റൺ മത്സരങ്ങൾ കാലിക്കടവിൽ
1444025
Sunday, August 11, 2024 6:59 AM IST
തൃക്കരിപ്പൂർ: 44 -ാമത് സംസ്ഥാന സബ് ജൂണിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഈ മാസം 24 മുതൽ 26 വരെ കാലിക്കടവ് സ്റ്റേഡിയത്തിൽ നടക്കും. 14 ജില്ലകളിൽ നിന്നും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലായി 28 ടീമുകൾ പങ്കെടുക്കും. ചാമ്പ്യൻഷിപ്പിന്റെ സംഘാടകസമിതി രൂപീകരണ യോഗം പീലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ബോൾ ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ.വി.പി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം പി.രേഷ്ന, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.മധുസൂദനൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രതിനിധി ടി.വി.ബാലൻ, ജില്ലാ സെക്രട്ടറി കെ.അശോകൻ, സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് പി.പി.അശോകൻ എന്നിവർ പ്രസംഗിച്ചു. പി.പി.പ്രസന്നകുമാരിയെ സംഘാടക സമിതി ചെയർപേഴ്സണായും ഡോ.വി.പി.പി.മുസ്തഫയെ വർക്കിംഗ് ചെയർമാനായും കെ.മധുസൂദനനെ ജനറൽ കൺവീനറായും തെരഞ്ഞെടുത്തു.