വ്യാപാരിദിനാചരണം നടത്തി
1443531
Saturday, August 10, 2024 1:26 AM IST
വെള്ളരിക്കുണ്ട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരി ദിനം ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ പതാക ഉയർത്തി.
വ്യാപാരികൾ നിരവധി പ്രതിസന്ധികൾ നേരിടുന്നുവെന്നും അതിനെ അതിജീവിക്കാൻ വ്യാപാരികൾ ഒന്നിച്ചുനിന്നാലെ സാധിക്കുവെന്നും തോമസ് ചെറിയാൻ അഭിപ്രായപ്പെട്ടു. യൂണിറ്റ് ജനറൽ സെക്രട്ടറി ബാബു കല്ലറക്കൽ, ട്രഷറർ പി.വി. ഷാജി, വൈസ് പ്രസിഡന്റുമാരായ എം.ജെ.ലോറൻസ്, ബെന്നി ജയിംസ് അയിക്കര, സെക്രട്ടറിമാരായ റിങ്കു മാത്യു, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
രാജപുരം: കെവിവിഇഎസ് രാജപുരം യൂണിറ്റ് വ്യാപാര ദിനം ജില്ല ജനറൽ സെക്രട്ടറി കെ.ജെ. സജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ.മധു അധ്യക്ഷതവഹിച്ചു. വയനാട് ദുരിതാശ്വാസനിധിയിലേക്കുള്ള യൂണിറ്റിന്റെ 56,000 രൂപയുടെ ചെക്ക് കൈമാറി. വനിതാ വിംഗ് പ്രസിഡന്റ് രാജി സുനിൽ പ്രസംഗിച്ചു.
യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ ജയിൻ പി.വർഗീസ്, ജോബി തോമസ്, ജോയിന്റ് സെക്രട്ടറിമാരായ മധുകുമാർ, പി.ടി.രാജീവൻ എന്നിവർ നേതൃത്വം നൽകി.
യൂണിറ്റ് സെക്രട്ടറി എം.എം സൈമൺ സ്വാഗതവും യൂണിറ്റ് ട്രഷറർ കെ.സുധാകരൻ നന്ദിയും പറഞ്ഞു. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ മെംബർമാർക്കും പച്ചക്കറി വിത്ത് വിതരണം ചെയ്തു.
മാലോം: വ്യാപാരിദിനത്തിൽ കെവിവിഇഎസ് മാലോം യൂണിറ്റ് മരണപ്പെട്ട അംഗത്തിന്റെ കുടുംബത്തിന് 3,31 ലക്ഷം രൂപയും വയനാടിന് ധനസഹായമായി 44,000 രൂപയും ഇതു കൂടാതെ ചികിത്സാ ധനസഹായവും നൽകി. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് റ്റോമിച്ചൻ കാഞ്ഞിരമറ്റം അധ്യക്ഷതവഹിച്ചു. ബിജോ വർണം, ഡേവിസ് കുര്യൻ, ജിജി ആന്റണി എന്നിവർ പ്രസംഗിച്ചു.