കാഞ്ഞങ്ങാട്: ഹയര്‍സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിലെ അധ്യാപകര്‍ക്കുള്ള ഏകദിന പരിശീലന പരിപാടി ബല്ല ജിഎച്ച്എസ്എസില്‍ എഎസ്പി പി.ബാലകൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു. ഹയര്‍സെക്കന്‍ഡറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.വി.അരവിന്ദാക്ഷന് അധ്യക്ഷതവഹിച്ചു. കരിയര്‍ പരിശീലകന് ബിജു ജോസഫ് ക്ലാസെടുത്തു. മെയ്സണ്‍ കളരിക്കല്‍ സ്വാഗതവും സി.പ്രവീണ്‍കുമാര്‍ നന്ദിയും പറഞ്ഞു.