കുമ്പളയില്‍ സഹകരണബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം
1442098
Monday, August 5, 2024 1:57 AM IST
കാസര്‍ഗോഡ്: കുമ്പളയില്‍ സഹകരണ ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം. കുമ്പള സര്‍വീസ് സഹകരണ ബാങ്ക് പെര്‍വാഡ് ശാഖയിലാണ് ശനിയാഴ്ച രാത്രി കവര്‍ച്ചാ ശ്രമം നടന്നത്. ദേശീയപാതയോരത്തെ ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്.
കെട്ടിടത്തിന്റെ സൈഡിലുള്ള ജനല്‍ കമ്പികള്‍ മുറിച്ച് മാറ്റിയാണ് കൊള്ളസംഘം അകത്ത് കടന്നത്. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ചാണ് ജനല്‍ കമ്പികള്‍ മുറിച്ച് മാറ്റിയത്. ഇതിന് ഉപയോഗിച്ച ഇലക്ട്രിക്ക് കട്ടര്‍ മറ്റെവിടെ നിന്നെങ്കിലും മോഷ്ടിച്ചതാകാമെന്നു സംശയിക്കുന്നു.
ഇതു പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതിയെടുത്തത് ബാങ്കില്‍ നിന്നു തന്നെയാണ്. സംഭവസമയത്ത് ബാങ്കിലെ വാച്ച്മാന് മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. ബാങ്കിനു അകത്തും പുറത്തും മുളകുപൊടി വിതറിയിട്ടുണ്ട്.
പോലീസ് നായ മണം പിടിക്കാതിരിക്കാനാണ് മുളക് പൊടി വിതറിയതെന്നു സംശയിക്കുന്നു. ബാങ്കിനുള്ളില്‍ പരിശോധിച്ച ശേഷമേ കവര്‍ച്ചയെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കുകയുള്ളൂ. വിവരമറിഞ്ഞ് മാനേജര്‍ നാട്ടില്‍ നിന്നും കുമ്പളയിലേക്ക് തിരിച്ചിട്ടുണ്ട്. ജനല്‍ മുറിച്ചുമാറ്റിയ ഭാഗത്ത് ഫ്ളക്സ് ബോര്‍ഡ് വെച്ച് മറച്ചാണ് കൊള്ളസംഘം സ്ഥലം വിട്ടത്.
കുമ്പള ഇന്‍സ്പെക്ടര്‍ കെ.പി.വിനോദ്കുമാര്‍, എസ്ഐമാരായ കെ.ശ്രീജേഷ്, വി.കെ.വിജയന് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.