ഭൂമി വിണ്ടുകീറിയ പ്രദേശം കളക്ടര്‍ സന്ദര്‍ശിച്ചു
1442092
Monday, August 5, 2024 1:57 AM IST
മഞ്ചേശ്വരം: കൊഡ്ലമൊഗറു കെജേര്പദവില് ഭൂമി വിണ്ടുകീറിയ പ്രദേശം ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ സന്ദര്‍ശിച്ചു. ഭൂമി വിണ്ടുകീറിയത് അളന്നുതിട്ടപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്കി.കൊഡ്ല മൊഗറുവിലെ കുന്നിടിച്ചില്‍ ഉണ്ടായ സ്ഥലവും കളക്ടര്‍ സന്ദര്‍ശിച്ചു. പ്രദേശത്തെ ആറു വീട്ടുകാര്‍ക്ക് മാറി താമസിക്കാന്‍ നിര്‍ദ്ദേശം നല്കി. ഇവര്‍ക്ക് കാലാവസ്ഥ അനുകൂലമായാല്‍ തിരികെ എത്തി താമസിക്കാം.
ബാഡൂര്‍ വില്ലേജിലെ അംഗടിമൊഗറില്‍ മലയോര ഹൈവേയില്‍ കുന്നിടിഞ്ഞ് റോഡിലേക്ക് വീണ പ്രദേശം കളക്ടര്‍ സന്ദര്‍ശിച്ചു. സ്കൂളിനോട് ചേര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ വിദ്യാര്‍ഥികള്‍ വരുന്ന റോഡിനും ഭീഷണിയാണ്. പുതിയതായി നിര്‍മിച്ച ചേവാര്‍- പെര്‍ള റോഡില്‍ അംഗടിമൊഗറിലാണ് കുന്നിടിഞ്ഞത്.
വിഷയത്തില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, തഹസില്‍ദാര്‍, കെആര്‍എഫ്ബി ഉദ്യോഗസ്ഥര്‍, മുഖ്യാധ്യാപകന്‍ എന്നിവരുടെ യോഗം ചേരും.