കർണാടക അതിർത്തിയിൽ റോഡ് തകർന്നു; വാഹനങ്ങൾ വഴി തിരിച്ചുവിട്ടു
1441948
Sunday, August 4, 2024 7:29 AM IST
മുള്ളേരിയ: ചെർക്കള-ജാൽസൂർ അന്തർസംസ്ഥാനപാത കേരള അതിർത്തി പിന്നിട്ട് അല്പമകലെ പാടേ തകർന്നു. ഇതോടെ അന്തർസംസ്ഥാന ബസുകളെയുൾപ്പെടെ മറ്റു വഴികളിലൂടെ തിരിച്ചുവിട്ടു. മുടൂരിന് സമീപത്താണ് പാത പാടേ തകർന്നത്. മഴവെള്ളം റോഡിലൂടെ കുത്തിയൊഴുകി ടാറിംഗ് ഇളകി വലിയ കുഴികൾ രൂപപ്പെട്ട നിലയിലാണ്.
വാഹനങ്ങൾ ചെളിയിൽ താഴ്ന്നുപോകാൻ തുടങ്ങിയതോടെയാണ് ഇതുവഴിയുള്ള ഗതാഗതം തടഞ്ഞത്. സുള്ള്യയിൽ നിന്ന് കാസർഗോട്ടേക്കുള്ള ബസുകളും മറ്റും കാവ്-ഈശ്വരമംഗല-കൊട്ടിയാടി വഴിയാണ് സർവീസ് നടത്തുന്നത്. മുടൂരിലെത്തുന്ന മറ്റു വാഹനങ്ങളെ മണ്ടെക്കോൽ-അഡൂർ-കൊട്ടിയാടി വഴി തിരിച്ചുവിടുകയാണ്.