ബദിയടുക്ക: സെന്റ് മേരീസ് പള്ളിയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പെർള നവജീവന സ്കൂൾ മാനേജർ ഫാ.ജോസ് ചെമ്പോട്ടിക്കൽ മുഖ്യാതിഥിയായി. ഫാ.ചാക്കോ കുടിപ്പറമ്പിൽ നേതൃത്വം നല്കി.