ഒഴുക്കില്‍പ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
1441430
Friday, August 2, 2024 10:10 PM IST
ബദിയടുക്ക: തോട്ടിലെ ഒഴുക്കില്‍പ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. സിപിഐ ലോക്കല്‍ കമ്മറ്റി അംഗം ബാഞ്ചത്തടുക്കയിലെ സീതാരാമ(52) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം മുതലാണ് വീടിന് അല്പം മാറിയുള്ള കരിമ്പില തോട്ടില്‍ കാണാതായത്.
ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും രണ്ടുദിവസം തെരച്ചില്‍ നടത്തിയിരുന്നു. ഇന്നലെ ഉച്ചയോടെ ഷിറിയപ്പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ആടിന് പുല്ലരിയാന്‍ തോട്ടിന്റെ കരയില്‍ പോയ സീതാരാമ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: സുമലത, സത്യപ്രകാശന്‍. സഹോദരങ്ങള്‍: ഭാസ്ക്കര, സുന്ദര, ശിവപ്പ, രത്ന, പരേതനായ നാരായണ.