പനത്തടി നിത്യാരാധനചാപ്പലിന് ശിലപാകി
1441390
Friday, August 2, 2024 7:11 AM IST
പനത്തടി: പനത്തടി സെന്റ് ജോസഫ് ഫൊറോന തീർത്ഥാടന പള്ളിയുടെ കീഴിൽ പനത്തടി ടൗണിൽ പുതുതായി നിർമിക്കുന്ന സെന്റ് തോമസ് നിത്യാരാധനചാപ്പൽ ശിലാസ്ഥാപന കർമം തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു.
വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, അതിരൂപത പ്രൊക്കുറേറ്റർ റവ.ഡോ.ജോസഫ് കാക്കരമറ്റം, പനത്തടി ഫൊറോന പ്രസിഡന്റ് ജോണി തോലമ്പുഴ, ഇടവക കോ-ഓർഡിനേറ്റർ വി.സി.ദേവസ്യ വടാന, ട്രസ്റ്റിമാരായ സണ്ണി ഇലവുങ്കൽ, സിബി നാലുതുണ്ടത്തിൽ, ജോർജ് പല്ലാട്ട് എന്നിവർ നേതൃത്വം നൽകി. ഫൊറോന അസി.വികാരി ഫാ. അഗസ്റ്റിൻ അറയ്ക്കൽ സ്വാഗതവും കൺവീനർ സെബാൻ കാരക്കുന്നേൽ നന്ദിയും പറഞ്ഞു.