നീലേശ്വരം: പടന്നക്കാട് നെഹ്റു കോളജ് എന്‍സിസി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നീലേശ്വരം പുഴയോരത്ത് നൂറു കണ്ടല്‍ തൈകള്‍ വച്ചുപിടിപ്പിച്ചു. തീരസംരക്ഷണം ലക്ഷ്യമിട്ടു കൊണ്ട്, കാലവര്‍ഷത്തില്‍ നീലേശ്വരം പുഴ വഴിമാറിയൊഴുകിയ സ്ഥലത്തിനടുത്താണ് കണ്ടല്‍ തൈകള്‍ നട്ടത്. പരിസ്ഥിതിപ്രവര്‍ത്തകന്‍ ദിവാകരന് കടിഞ്ഞിമൂല ഉദ്ഘാടനം ചെയ്തു.
നന്ദകുമാര്‍ കോറോത്ത് അധ്യക്ഷതവഹിച്ചു. മറീന തോമസ് സ്വാഗതവും ധനുഷ് കെ പ്രസാദ് നന്ദിയും പറഞ്ഞു.