യൂത്ത് കോണ്‍ഗ്രസ് ടാലന്റ് ഫെസ്റ്റ്
1440162
Monday, July 29, 2024 2:15 AM IST
കാഞ്ഞങ്ങാട്: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനവുമായി യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി യൂത്ത് ടാലന്റ് ഫെസ്റ്റ് നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ബി.പി.പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
എച്ച്.ആര്.വിനീത് അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് കെ.ആര്.കാര്ത്തികേയന് പെരിയ മുഖ്യതിഥിയായി.
രേഖ രതീഷ്, അക്ഷയ എസ്. ബാലന്, ഷിബിന്‍ ഉപ്പിലിക്കൈ, സിജോ അമ്പാട്ട്, സുജിത്ത് പുതുക്കൈ, സനോജ് കുശാല്‍നഗര്‍, രാഹുല്‍ ഒഴിഞ്ഞവളപ്പ്, ജിജേഷ് ഉപ്പിലിക്കൈ, സുധീഷ് തോയമ്മല്‍, കെ.വി.അനീഷ്, അവിനാഷ് വാഴുന്നോറോടി, സുനില്‍ തോയമ്മല്‍, ഊഷ്മ പ്രസാദ് എന്നിവര്‍ സംസാരിച്ചു.