റോഡരികിലെ മണ്ണിടിഞ്ഞ് വീട്ടിലേക്ക് വീണു
1437130
Friday, July 19, 2024 1:48 AM IST
കുന്നുംകൈ: പിഡബ്ല്യുഡി റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞ് വീണതിനെ തുടർന്ന് വീട്ടുകാർ അപകടഭീഷണിയിൽ.
മുക്കട-കുന്നുംകൈ റോഡിൽ പരപ്പച്ചാലിലെ പി.പി.സന്തോഷ് കുമാറിന്റെ വീട്ടിലേക്കാണ് ഇന്നലെ രാവിലെ ശക്തമായ മഴയിൽ റോഡരികിലെ മണ്ണ് ഇടിഞ്ഞുവീണത്.
ഇടിഞ്ഞുവീണ മണ്ണ് വീടിന്റെ ചുമരിനോട് ചേർന്ന് നിൽക്കുകയാണ്. സംഭവസ്ഥലം റവന്യു ഉദ്യോഗസ്ഥർ സന്ദർശിച്ചു.