ഡിറ്റർജന്റ് നിർമാണപരിശീലനം നടത്തി
1436928
Thursday, July 18, 2024 2:27 AM IST
വെള്ളരിക്കുണ്ട്: കണ്ണൂർ രൂപത സാമൂഹ്യസേവന വിഭാഗമായ കയ്റോസിന്റെ നേതൃത്വത്തിൽ ചെമ്പഞ്ചേരി കയ്റോസ് വികസനസമിതിയുടെ കീഴിലുള്ള സംഘങ്ങൾക്ക് ഡിറ്റർജന്റ് നിർമാണപരിശീലനം നൽകി.
വാർഡ് മെംബർ കെ.വിഷ്ണു ഉദ്ഘാടനം ചെയ്തു. കയ്റോസ് സ്റ്റാഫ് ജെസി റെജി ക്ലാസ് നയിച്ചു.
കാഞ്ഞങ്ങാട് മേഖല കോ-ഓർഡിനേറ്റർ ബിൻസി ഷാജു നേതൃത്വം നൽകി. വികസന സമിതി അനിമാറ്റർ നിഷ സാബു സ്വാഗതം പറഞ്ഞു.