സ്വിച്ചിടുന്നതിനിടെ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു
1436545
Tuesday, July 16, 2024 10:22 PM IST
കാസര്‍ഗോഡ്: വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ ഭക്ഷണം പാകം ചെയ്യാന്‍ പോകുന്നതിനിടെ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. മധൂര്‍ മായിപ്പാടി കുതിരപ്പാടിയിലെ കാര്‍ത്തിക നിലയത്തിലെ ഗോപാല ഗട്ടിയുടെ ഭാര്യ ഹേമാവതി (53) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 7.30ഓടെയായിരുന്നു അപകടം. ഭക്ഷണം പാകം ചെയ്യുന്ന മുറിയിലേക്ക് വീട്ടില്‍നിന്ന് വൈദ്യുതി കണക്ഷന് എടുത്തിരുന്നു. ഈ വയര്‍ലൈനില്‍ വെള്ളം കയറി ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം.
ഷോക്കേറ്റ് തെറിച്ചുവീണ ഹേമാവതിയെ ഉടന്‍ തന്നെ കാസര്‍ഗോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സീതാംഗോളി കിന്‍ഫ്ര പാര്‍ക്കിലെ ഇന്റര്‍ലോക്ക് നിര്‍മാണസ്ഥാപനത്തില്‍ പാചകക്കാരിയായിരുന്നു. മക്കള്‍: അജിത്, അവിനാശ്, അക്ഷയ. സഹോദരങ്ങള്‍: രമാനാഥ, മാലിനി, ചഞ്ചല, വത്സല, ശിവ.